Press "Enter" to skip to content

പഞ്ചാബ് നാഷണൽ ബാങ്കിൽ 535 മാനേജർ ഒഴിവുകൾ

പഞ്ചാബ്‌ നാഷണൽ ബാങ്ക് 535 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

മാനേജർ തസ്തികയിൽ 445 ഒഴിവും സീനിയർ മാനേജർ തസ്തികയിൽ 90 ഒഴിവുമാണുള്ളത്.

ഓൺലൈൻ പരീക്ഷയിലൂടെയായിരിക്കും തിരഞ്ഞെടുപ്പ്.

 

ഓൺലൈനായി www.pnbindia.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

ഒക്ടോബർ/നവംബർ മാസങ്ങളിലായിരിക്കും പരീക്ഷ.

 

ഒഴിവുകളുടെ വിശദവിവരങ്ങൾക്കായി ചുവടെ ചേർക്കുന്നു

 

PNB SO Post wise vacancies : 535 Posts

  • Manager (Risk) – 160 Posts
  • Manager (Credit) – 200 Posts
  • Manager (Treasury) – 30 Posts
  • Manager (Law) – 25 Posts
  • Manager (Architect) – 02 Posts
  • Manager (Civil) – 08 Posts
  • Manager (Economic) – 10 Posts
  • Manager (HR) – 10 Posts
  • Senior Manager (Risk) – 40 Posts
  • Senior Manager (Credit) – 50 Posts

 

തസ്‌തിക,ഒഴിവുകളുടെ എണ്ണം,യോഗ്യത, പ്രായ പരിധി എന്നിവ ക്രമത്തിൽ ചുവടെ ചേർക്കുന്നു.

 

തസ്തികയുടെ പേര് : മാനേജർ (റിസ്ക്)

ഒഴിവുകളുടെ എണ്ണം : 160

യോഗ്യത : 60 ശതമാനം മാർക്കോടെ മാതമാത്തിക്സ്/സ്റ്റാറ്റിസ്റ്റിക്സ്/ഇക്കണോമിക്സ് ബിരുദാനന്തര ബിരുദം. അല്ലെങ്കിൽ എഫ്.ആർ.എം./പി.ആർ.എം./ഡി.ടി.ഐ.ആർ.എം./എം.ബി.എ(ഫിനാൻസ്)/സി.എ./ഐ.സി.ഡബ്ല്യൂ.എ/സി.എഫ്.എ/പി.ജി.പി.ബി.എഫ്.യോഗ്യത.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് മാനേജ്‌മെന്റിന്റെ റിസ്ക് മാനേജ്മെന്റ് സർട്ടിഫിക്കറ്റ് അഭിലഷണീയം.

ഒരു വർഷത്തെ പ്രവൃത്തി പരിചയം

 

തസ്തികയുടെ പേര് : മാനേജർ (ക്രെഡിറ്റ്)

ഒഴിവുകളുടെ എണ്ണം : 200

സി.എ/ഐ.സി.ഡബ്ല്യൂ.എ/എം.ബി.എ. അല്ലെങ്കിൽ ഫിനാൻസിൽ സ്പെഷ്യലൈസ് ചെയ്ത മാനേജ്‌മെന്റ് ഡിപ്ലോമ ബിരുദാനന്തര ബിരുദം.

അല്ലെങ്കിൽ എ.ഐ.സി.ടി.ഇ.അംഗീകൃത സ്ഥാപനത്തിൽ നിന്ന് നേടിയ ബിരുദം./ഡിപ്ലോമ.

മൂഡീസ് അനാലറ്റിക്സിന്റെ കൊമേഴ്സ്യൽ ക്രെഡിറ്റ് സർട്ടിഫിക്കറ്റ് അഭിലഷണീയം.

ഒരു വർഷത്തെ പ്രവൃത്തിപരിചയം.

പ്രായ പരിധി : 25-35 വയസ്സ്.

 

 

 

 

തസ്തികയുടെ പേര് : മാനേജർ (ട്രഷറി)

ഒഴിവുകളുടെ എണ്ണം : 30

യോഗ്യത  : എം.ബി.എ. ഫിനാൻസ് അല്ലെങ്കിൽ സി.എ/ഐ.സി.ഡബ്ല്യൂ.എ./സി.എഫ്.എ./സി.എ.ഐ.ഐ.ബി./ഡിപ്ലോമ ഇൻ ട്രഷറി മാനേജ്‌മെന്റ്/പി.ജി.പി.ബി.എഫ്.ഐ.ഐ.ബി.എഫിന്റെ ട്രഷറി ഡീലർ കോഴ്സ് സർട്ടിഫിക്കറ്റ്/നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് മാനേജ്‌മെന്റിന്റെ ട്രഷറി മാനേജ്മെന്റ് സർട്ടിഫിക്കറ്റ് കോഴ്സ് അഭിലഷണീയം.

ഒരു വർഷത്തെ പ്രവൃത്തി പരിചയം.

പ്രായപരിധി : 25-35 വയസ്സ്

 

 

 

 

തസ്തികയുടെ പേര് : മാനേജർ (ആർക്കിടെക്ചർ)

ഒഴിവുകളുടെ എണ്ണം : 02

ആർക്കിടെക്ചറിൽ ബിരുദം. ആർക്കിടെക്ചർ കൗൺസിലിൽ രജിസ്‌ട്രേഷൻ ഉണ്ടായിരിക്കണം.

ഓട്ടോകാഡും ഗവ.വർക്കും ഗൈഡ്ലൈനും കാര്യങ്ങളും അറിഞ്ഞിരിക്കണം.

ഒരു വർഷത്തെ പ്രവൃത്തി പരിചയം.

പ്രായപരിധി : 25-35 വയസ്സ്.

 

 

 

 

തസ്തികയുടെ പേര് : മാനേജർ (സിവിൽ)

ഒഴിവുകളുടെ എണ്ണം : 08

യോഗ്യത : സിവിൽ എൻജിനീയറിങ്ങിൽ ബി.ഇ/ബി.ടെക്.

ഒരു വർഷത്തെ പ്രവൃത്തി പരിചയം.

പ്രായപരിധി : 25-35 വയസ്സ്.

 

 

 

 

തസ്തികയുടെ പേര് : മാനേജർ (എച്ച്. ആർ.)

ഒഴിവുകളുടെ എണ്ണം : 10

യോഗ്യത : പേഴ്‌സണൽ മാനേജ്മെന്റ്/ഇൻഡസ്ട്രിയൽ റിലേഷൻസ്/എച്ച്.ആർ/എച്ച്.ആർ.ഡി./എച്ച്.ആർ.എം./ലേബർ ലോ എന്നിവയിലേതെങ്കിലും വിഷയത്തിൽ 60 ശതമാനം മാർക്കോടെ മുഴുവൻ സമയ ബിരുദാനന്തര ബിരുദം/ഡിപ്ലോമ.

രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.

 

 

 

 

തസ്തികയുടെ പേര് : മാനേജർ (ഇക്കണോമിക്)

ഒഴിവുകളുടെ എണ്ണം : 10

ഇക്കണോമിക്സിൽ 60 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം.

രണ്ട് വർഷത്തെ പ്രവൃത്തി പരിചയം.

പ്രായപരിധി : 25 -35 വയസ്സ്.

 

 

 

 

തസ്തികയുടെ പേര് : സീനിയർ മാനേജർ (റിസ്ക്)

ഒഴിവുകളുടെ എണ്ണം : 40

യോഗ്യത : 60 ശതമാനം മാർക്കോടെ മാത്‌സ്/സ്റ്റാറ്റിസ്റ്റിക്സ്/ഇക്കണോമിക്സ് ബിരുദാനന്തര ബിരുദം.

അല്ലെങ്കിൽ എഫ്.ആർ.എം./പി.ആർ.എം./ഡി.ടി.ഐ.ആർ.എം./എം.ബി.എ(ഫിനാൻസ്)/സി.എ/ഐ.സി.ഡബ്ല്യൂ.എ/സി.എഫ്.എ/പി.ജി.പി.ബി.എഫ്. യോഗ്യത.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് മാനേജ്‌മെന്റിന്റെ റിസ്ക് മാനേജ്മെന്റ് സർട്ടിഫിക്കറ്റ് അഭിലഷണീയം.

മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം.

പ്രായപരിധി : 25-37 വയസ്സ്.

 

 

 

 

തസ്തികയുടെ പേര് : സീനിയർ മാനേജർ (ക്രെഡിറ്റ്)

ഒഴിവുകളുടെ എണ്ണം : 50

യോഗ്യത : സി.എ./ഐ.സി.ഡബ്ല്യൂ.എ./എം.ബി.എ. അല്ലെങ്കിൽ ഫിനാൻസിൽ സ്‌പെഷ്യലൈസ് ചെയ്ത മാനേജ്‌മെന്റ് ഡിപ്ലോമ ബിരുദാനന്തര ബിരുദം.

അല്ലെങ്കിൽ എ.ഐ.സി.ടി.ഇ. അംഗീകൃത സ്ഥാപനത്തിൽ നിന്ന് നേടിയ ബിരുദം/ഡിപ്ലോമ.

മൂഡീസ് അനലിറ്റിക്സിന്റെ കൊമേഴ്‌സ്യൽ ക്രെഡിറ്റ് സർട്ടിഫിക്കറ്റ് അഭിലഷണീയം.

മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം.

പ്രായപരിധി : 25 – 35 വയസ്സ്

 

തിരഞ്ഞെടുപ്പ് 

 

ഓൺലൈൻ പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

പരീക്ഷ : രണ്ട് മണിക്കൂറിൽ നടത്തപ്പെടുന്ന പരീക്ഷയിൽ 200 മർക്കിനായിരിക്കും

 

ചോദ്യങ്ങൾ.

റീസണിങ്,ഇംഗ്ലീഷ് ലാംഗേജ് ,ക്വാണ്ടിറ്റേറ്റിവ് ആപ്റ്റിറ്റ്യുഡ്,ബന്ധപ്പെട്ട തസ്തികയിലെ പ്രൊഫഷണൽ നോളജ് എന്നിവയിലെ ചോദ്യങ്ങളായിരിക്കും പരീക്ഷയ്ക്കുണ്ടാവുക.

 

അപേക്ഷാഫീസ് : 850 രൂപയാണ്.

 

എസ്.സി/എസ്.ടി, ഭിന്നശേഷിക്കാർ എന്നിവർക്ക് 175 രൂപയുമാണ് അപേക്ഷാഫീസ്.

ഓൺലൈനായി ഫീസടയ്ക്കാം.

 

അപേക്ഷ സമർപ്പിക്കേണ്ട വിധം

വിശദവിവരങ്ങൾക്കും അപേക്ഷിക്കുവാനുമായി www.pnbindia.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

 

ഒരാൾക്ക് ഒരു പോസ്റ്റിലേക്ക് മാത്രമേ അപേക്ഷിക്കുവാൻ സാധിക്കുകയുള്ളൂ.

 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 29

 

Important Links