Press "Enter" to skip to content

മലബാർ കാൻസർ സെന്റർ : 11 അവസരം

തലശ്ശേരിയിലെ മലബാർ കാൻസർ സെന്ററിൽ 11 ഒഴിവുകളുണ്ട്.

മൂന്ന് ഒഴിവുകളിൽ സ്ഥിരം നിയമനമാണ്.

തസ്തികയുടെ പേര് : ടെക്‌നിഷ്യൻ – ന്യൂക്ലീയർ മെഡിസിൻ 

  • ഒഴിവുകളുടെ എണ്ണം : 03 (സ്ഥിരം നിയമനമാണ്)

യോഗ്യത : ബി.എസ്.സി.ന്യൂക്ലീയർ മെഡിസിൻ ടെക്നോളജി/ഡി. എം.ആർ.ഐ.ടി./പി.ജി. ഡിപ്ലോമ ഇൻ ന്യൂക്ലീയർ മെഡിസിൻ ടെക്നോളജി,കാൻസർ സെന്ററിലോ, മെഡിക്കൽ കോളേജിലോ ന്യൂക്ലീയർ മെഡിസിൻ ചികിത്സാസൗകര്യമുള്ള ആശുപത്രിയിലോ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം.

  • പ്രായപരിധി : 35 വയസ്സ്
  • ശമ്പളം : 9300 -34500 രൂപ

അപേക്ഷ www.mcc.kerala.gov.in  എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അയക്കാം.

അപേക്ഷാഫീസ് : 750 രൂപയാണ്.

എസ്.സി/എസ്.ടി. വിഭാഗക്കാർക്ക് 250 രൂപ.

ഡയറക്ടർ, മലബാർ കാൻസർ സെന്റർ എന്ന പേരിൽ തലശ്ശേരിയിൽ മാറാവുന്ന ഡി.ഡി.യായിട്ടാണ് അപേക്ഷാഫീസ് അടക്കേണ്ടത്.

അപേക്ഷ സമർപ്പിക്കേണ്ട വിധം 


ഓൺലൈൻ അപേക്ഷയുടെ കോപ്പിയും ആവശ്യമായ രേഖകളും സഹിതം തപാൽ വഴി അയക്കണം.

  • ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 25
  • തപാലിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 05

ഇത് കൂടാതെ സീനിയർ റെസിഡൻസിന്റെ എട്ട് ഒഴിവുകളിലേക്ക് കൂടി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

വിശദ വിവരങ്ങൾക്ക് www.mcc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

 

Important Links