ശബരിമലയിലും പമ്പയിലുമുള്ള ഫുഡ് ടെസ്റ്റ് ലാബുകളിലെ അനലിസ്റ്റ് തസ്തികയിലേക്ക് ഭക്ഷ്യസുരക്ഷാവകുപ്പ് അപേക്ഷ ക്ഷണിച്ചു.
മൂന്ന് ഒഴിവാണുള്ളത്.
പുരുഷന്മാർക്ക് മാത്രേ അപേക്ഷ സമർപ്പിക്കാൻ കഴിയൂ..!!
യോഗ്യത : കെമിസ്ട്രിയിലുള്ള ബിരുദം/ബയോ കെമിസ്ട്രി/ഫുഡ് ടെക്നോളജി എന്നിവയിലെ ബിരുദാനന്തര ബിരുദം.
പ്രവൃത്തിപരിചയം അഭികാമ്യം.
ശമ്പളം : 30,000 രൂപ
പ്രായപരിധി : 45 വയസ്സ്.
വിശദ വിവരങ്ങൾക്ക് www.foodsafety.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 05
