കേരള ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ 10 ഒഴിവുകളുണ്ട്.
ഭിന്നശേഷിക്കാരുടെ ഒഴിവുകൾ നികത്തുന്നതിനുള്ള പ്രത്യേക നിയമനമാണ്.
ലോക്കോ മോട്ടോർ ഡിസെബിലിറ്റി, ഡെഫ് ആൻഡ് ഹാർഡ് ഓഫ് ഹിയറിങ്,ലോ വിഷൻ/ബ്ലൈൻഡ്നസ് എന്നീ വിഭാഗങ്ങളിൽ പെട്ടവർക്ക് അപേക്ഷിക്കാം.
റിക്രൂട്ട്മെന്റ് നമ്പർ : 11/2020
യോഗ്യത : എസ്.എസ്.എൽ.സി
അപേക്ഷകർ ബിരുദം നേടിയവരാകരുത്.
വ്യത്യസ്ത വിഭാഗങ്ങളിലുള്ളവർക്ക് വ്യത്യസ്ത പ്രായപരിധിയാണുള്ളത്.
ശമ്പളം : 16500 രൂപ മുതൽ 35,700 രൂപ വരെ.
അപേക്ഷ സമർപ്പിക്കേണ്ട വിധം
www.hckrecruitment.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
തിരഞ്ഞെടുപ്പ്
എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞടുപ്പ്.
യോഗ്യത അടങ്ങുന്ന വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക.
ഫോൺ : 0484-2562235
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 14
Important Links
