ആലപ്പുഴ ജില്ലയിലെ കായംകുളത്തുള്ള കൃഷി വിജ്ഞാൻ കേന്ദ്രയിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ ഒരു ഒഴിവിലേക്ക് അപേക്ഷിക്കാം.
ജൂൺ 30 ന് നടത്തുന്ന വാക് ഇൻ ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്.
അഗ്രോ-പ്രോസിസിങ് ട്രെയിനിങ് -കം-ഇൻക്യുബേഷൻ സെന്ററുമായി ബന്ധപ്പെട്ട പ്രോജക്ടിലാണ് അവസരം.
യോഗ്യത : കേരള കാർഷിക സർവകലാശാലയിൽ നിന്നും നേടിയ ദ്വിവത്സര അഗ്രികൾച്ചറൽ ഡിപ്ലോമയും ബന്ധപ്പെട്ട പ്രോജക്ടുകളിൽ ഒരു വർഷത്തെ പരിചയവും.അല്ലെങ്കിൽ ഫുഡ് സയൻസ്/ടെക്നോളജിയിൽ ബിരുദം.പുരുഷന്മാർക്ക് 35 വയസ്സും സ്ത്രീകൾക്ക് 40 വയസ്സുമാണ് ഉയർന്ന പ്രായം. (അർഹരായ വിഭാഗത്തിൽ പെടുന്നവർക്ക് ഇളവുകളുണ്ട്.)
പ്രതിമാസ ഫെല്ലോഷിപ്പ് : 15,000 രൂപ
വിശദവിവരങ്ങൾ www.cpcri.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
Important Links
