സീനിയർ സയന്റിഫിക് ഓഫീസർ ഡെപ്യൂട്ടേഷൻ ഒഴിവ്
സംസ്ഥാന ഔഷധ സസ്യ ബോർഡിൽ സീനിയർ സയന്റിഫിക് ഓഫീസർ തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
സർക്കാർ സ്ഥാപനങ്ങളിലോ സ്വയംഭരണ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളിലോ ഉള്ള ജീവനക്കാർക്ക് അപേക്ഷിക്കാം.
ബയോഡാറ്റയും വകുപ്പ് മേധാവിയുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും അപേക്ഷക്കൊപ്പം സമർപ്പിക്കണം.
ഒക്ടോബർ 31 വരെ ഔഷധ സസ്യ ബോർഡിന്റെ ഓഫീസിൽ അപേക്ഷ നൽകാം.
അംഗീകൃത സർവകലാശാലയിൽ നിന്ന് ബോട്ടണിയിൽ ഒന്നാം ക്ലാസോടെ ബിരുദാനന്തര ബിരുദമോ ആയുർവേദ മെഡിക്കൽ സയൻസിൽ ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം.
പ്ലാന്റ്, കൃഷി, ഫോറസ്ട്രി തുടങ്ങിയ മേഖലകളിൽ പത്ത് വർഷത്തെ ഗവേഷണ പരിചയം വേണം.
പ്രതിമാസവേതനം: 40,500 – 85,000 രൂപ.
വിശദവിവരങ്ങൾക്ക് : www.smpbkerala.org
ജൈവവൈവിധ്യ ബോർഡിൽ വിഷയ വിദഗ്ധർക്ക് അപേക്ഷിക്കാം
കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ ആർ.കെ.ഐ പദ്ധതികളിലേക്ക് വിഷയ വിദഗ്ധരെ (subject expert) തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ഓൺലൈനായി ക്ഷണിച്ചു.
അവസാന തീയതി : സെപ്റ്റംബർ 30.
വിശദവിവരങ്ങൾക്ക് : www.keralabiodiversity.org.
ഫോൺ : 0471 2724740.
കോഴിക്കോട് ഗവൺമെന്റ് ലോ കോളേജിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്
കോഴിക്കോട് ഗവൺമെന്റ് ലോ കോളേജിൽ ഇംഗ്ലീഷ് വിഷയത്തിൽ ഗസ്റ്റ് ലക്ചറർ ഒഴിവിലേക്ക് കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ബിരുദാനന്തരബിരുദവും നെറ്റുമാണ് യോഗ്യത.
നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും.
യു.ജി.സി റെഗുലേഷൻ ആക്ട് അനുസരിച്ചാണ് നിയമനം നടത്തുക.
താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ ഓരോ ശരിപകർപ്പുകളും സഹിതം 29ന് രാവിലെ 10.30ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
അഭിമുഖത്തിന് എത്തുന്നവർ ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തതിന്റെ രേഖകൾ ഹാജരാക്കണം.
വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ കരാർ ഒഴിവ്
സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ അക്കൗണ്ട്സ് ഓഫീസർ തസ്തികയിൽ കരാർ വ്യവസ്ഥയിൽ നിയമനത്തിന് 30 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ www.erckerala.org യിൽ ലഭിക്കും.

